കറാച്ചി പാക് ഇന്റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 92 ആയി. ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. യാത്രക്കാരിൽ രണ്ട് പേർ പരുക്കുകളോടെ രക്ഷപെട്ടതായി അധികൃതർ അറിയിച്ചു.
പാകിസ്താന് ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ എയര്‍ബസ് A 320 യാത്രാവിമാനം ഇന്നലെ വെെകിട്ടോടെയാണ് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിലേക്ക് തകര്‍ന്നു വീണത്. അപകടത്തിൽ ഏകദേശം 8 ഓളം വീടുകൾ പൂർണമായി നശിച്ചു. 11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപെട്ടവർ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
Content highlights: Dozens dead in Pakistan as PIA plane plunges into Karachi houses