ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ലോകത്താകെ മരണം 3,70,500

World covid 19 updates

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,048,384 ആയി. കൊവിഡ് ബാധിച്ച് ലോകത്താകമാനം ഇതുവരെ മരിച്ചത് 3,70,500 പേരാണ്. യുഎസിൽ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 1,05,548 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. 

ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരു ദിവസം 30,000 പേർക്കാണ് രാജ്യത്തു രോഗം ബാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 956 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്. ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,834 ആയി ഉയര്‍ന്നു.

498,440 കേസുകളാണ് നിലവില്‍ ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28,771 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

content highlights: World covid 19 updates