രാജ്യത്ത് 8392 പേർക്ക് പുതുതായി രോഗം; 24 മണിക്കൂറിനിടെ 230 മരണം

coronavirus in india-Highest spike of 8392 new COVID19 cases and 230 deaths in the last 24 hours

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 8,392 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി. ഇന്നലെ മാത്രം 230 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 5,394 ആയി ഉയർന്നു. ആഗോള തലത്തില്‍ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ്‌ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്.

91,819 പേരാണ് ഇന്ത്യയിൽ ഇതുവരെ രോഗമുക്തി നേടിയത്. 93,322 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ 67,655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോര്‍ട്ട് ചെയ്തു. 16,779 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 1,038 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 22,333 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തു.

content highlights: coronavirus in india-Highest spike of 8392 new COVID19 cases and 230 deaths in the last 24 hours