തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്തവര്‍ തീവ്രവാദികളാണെന്നും അവര്‍ക്ക് കൊവിഡ് ചികിത്സ നല്കുന്നതിനു പകരം ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാൾ ആര്‍തി ലാല്‍ചാന്ദ്നി. ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയോ കാട്ടിലേക്ക് അയയ്ക്കുകയോ ആണ് ചെയ്യേണ്ടതെന്നും ആർതി പറയുന്നു. ആർതി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഈ വീഡിയോ രഹസ്യമായാണ് പകര്‍ത്തിയിരിക്കുന്നത്.
According to this lady Muslims Shouldn't get treatment of Covid19 .
Ye Terrorists hai, inko Jail me daalna Chaiye Aur Aap inpar Khana Peena, Davaiya waste Kar rahe hai.
Aap record to Nahi Kar rahe? That's how these Educated people hide their hatred.
— Sarcastic_HumaN (@Delhi_Sarcasm) May 31, 2020
അവര്‍ ഭീകരരാണ്. നമ്മള് അവര്‍ക്ക് വിഐപി ചികിത്സ നല്കുന്നു. ഭക്ഷണം നല്കുന്നു. പിപിഇ കിറ്റുകള്‍ ജമാഅത്ത് അംഗങ്ങള്‍ക്കായി വേസ്റ്റാക്കുകയാണ്. മനുഷ്യരുടെ അധ്വാനവും അവര്‍ക്കു വേണ്ടി പാഴാക്കുന്നു. വീഡിയോയില്‍ പ്രിന്‍സിപ്പാള്‍ പറയുന്നുണ്ട്.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയാണെന്നും 30 കോടി ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ 100 കോടി ജനങ്ങളെ ബലി കൊടുക്കുകയാണെന്നും അവർ പറയുന്നു. താന്‍ തന്നെയാണ് ഈ വീഡിയോയിലുള്ളതെന്നും ജമാഅത്ത് മെമ്പര്‍മാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പറഞ്ഞതാണെന്നും അവര്‍ ദി ഹിന്ദുവിനോട് വെളിപ്പെടുത്തുന്നുണ്ട്.
content highlights: Kanpur Medical College principal allegedly says Jamaat members are ‘terrorists’, should be placed in ‘solitary confinement’