പാലക്കാട് ഗർഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പെെനാപ്പിൽ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ മനേക ഗാന്ധിക്കെതിരെ നടി പാർവതി തിരുവോത്ത്. യഥാർത്ഥ പ്രശ്നത്തിന് ശ്രദ്ധ നൽകാതെ വിദ്വേഷ പ്രചാരണം നടത്തുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പാർവതി പറഞ്ഞു. ‘മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ക്രൂരതകൾ അസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റമാണ്. എന്നാൽ ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു. പാർവതി ട്വിറ്ററിൽ കുറിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വർഗീയ പ്രചാരണങ്ങൾ തുടരുകയാണ്.
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്. മനേക ഗാന്ധിയുടെ വിവാദ പ്രചാരണത്തിനെതിരെ രാഷ്ട്രീയ പാർട്ടിക്കാർ ഉൾപ്പെടെ ഉള്ളവർ രംഗത്തുവന്നു. ഈ സംഭവത്തെ മുസ്ലീം വിരുദ്ധ പ്രചാരണമാക്കി മാറ്റുന്ന ഇടപെടലുകൾ യഥാർത്ഥത്തിൽ ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇത്തരം സ്ഫോടനാത്മകമായ ക്രൂരകൃത്യങ്ങള്‍ക്ക് നടുവില്‍ മൃഗങ്ങള്‍ അപകടത്തിലാണെന്നും അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് സംസാരിക്കൂവെന്നും പാർവതി പറയുന്നു.
content highlights: Parvathy Thiruvoth react against hate campaign on Kerala elephant death