ലോക്ഡൌൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കണ്ടെൻ്റ്മെൻ്റ് സോണുകളിലുള്ള ആരാധനാലയങ്ങൾ തുറക്കില്ല. കോവിഡിനെതിരായ പ്രതിരോധ നടപടികളെ കുറിച്ച് പോസ്റ്ററുകളും വീഡിയോ ക്ലിപ്പുകളും പതിവായി പ്ലേ ചെയ്യണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ പ്രവേശനം അനുവദിക്കാൻ സാധിക്കു. മാസ്കുകൾ നിർബന്ധമാണ്.
പ്രസാദം, തീർത്ഥം മുതലായവ ഒഴിവാക്കുകയും, വലിയ ആൾക്കൂട്ടം കൂടുന്നതിനുള്ള ചടങ്ങുകളും നടത്താൻ പാടില്ല. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകി അണുവിമുക്തമാക്കുകയും ചെയ്യണം. ആരാധനാലയത്തിൻ്റെ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കുന്നതിനുള്ള സംവിധാനവും ശുചീകരണ സംവിധാനങ്ങളും നിർബന്ധമാക്കണം. പുറത്തേക്ക് പോകുന്നതിനായി പ്രത്യേക വഴി സൌകര്യം ഒരുക്കണമെന്നും ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെൻ്റുകൾ ഉറപ്പാക്കണമെന്നും മാർഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്.
Content Highlights; religious places and places of worship being opened for the public from June 8 under Unlock 1