സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി വനം വകുപ്പ് മന്ത്രി കെ രാജു. സ്‌ഫോടക വസ്തുക്കള്‍ വെക്കാന്‍ സഹായിച്ച റബ്ബര്‍ ടാപ്പിംങ് തൊഴിലാളിയായ വില്‍സണെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉച്ചക്ക് ശേഷമേ ഉണ്ടാകൂ.

സ്‌ഫോടക വസ്തുക്കള്‍ വെക്കാന്‍ സഹായിച്ചതില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാകുമെന്നാണ് സൂചന. സൈലന്റ് വാലി കാട്ടില്‍ നിന്നുള്ള 15 വയസ്സുള്ള ആനയണ് കാട്ടു പന്നിക്ക് വെച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈന്‍ആപ്പിള്‍ കഴിച്ച് ദാരുണമായി കൊലചെയ്യപ്പെട്ടത്.

സംഭവത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മൃഗസംരക്ഷണത്തിന്റെ പേരിലും, ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന വിദ്വേഷ പ്രചാരണത്തിനും എതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. കൂടുതല്‍ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: One arrest recorded in the killing of elephant by consuming fire crackers