പശ്ചിമ ബംഗാൾ സർക്കാരിൻ്റെ അനുമതിയോടു കൂടി മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്ന പുതിയ സംവിധാനവുമായി സ്വിഗ്ഗി രംഗത്തെത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് ഇപ്പോൾ സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജാർഖണ്ഡിലും ഒഡീഷയിലും ഓൺലൈൻ മദ്യ വിൽപ്പന ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് ബംഗാളിലും ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് 24 നഗരത്തിലേക്ക് കൂടി മദ്യത്തിൻ്റെ ഹോം ഡെലിവറി ഉടൻ ആരംഭിച്ചേക്കുമെന്നാണ് സൂചന.
ഈ സേവനം സംബന്ധിച്ച് മറ്റ് സംസ്ഥാനത്തെ സർക്കാരുമായി നടത്തുന്ന ചർച്ച പുരോഗമിക്കുന്നുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു. മദ്യം വിതരണം ചെയ്ത്തിയുന്നുനതിന് മുൻപ് വാങ്ങുന്ന വ്യക്തിയുടെ പേരും വിവരങ്ങളും വെരിഫൈ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം വാങ്ങുന്ന ഉപഭോക്താവ് പ്രായം തെളിയിക്കുന്ന ഐഡിയും അപ്ലോഡ് ചെയ്തതിനു ശേഷം മാത്രമേ മദ്യം വാങ്ങാൻ സാധിക്കു. സ്വിഗ്ഗി പ്ലാറ്റ്ഫോമിൽ വൈൻ ഷോപ്പ്സ് എന്ന വിഭാഗത്തിലാണ് മദ്യം തെരഞ്ഞെടുക്കേണ്ടത്.
ഐഡിയോടൊപ്പം തന്നെ ഫോണിൽ എത്തുന്ന ഒടിപി പറഞ്ഞ് കൊടുത്താൽ മാത്രമേ ഓഡർ ചെയ്ത മദ്യം കൈമാറാൻ സാധിക്കൂ. ഇതിലൂടെ സുരക്ഷിതവും, ഉത്തരവാദിത്ത പൂർണ്ണവുമായ രീതിയിൽ വീട്ടിൽ മദ്യമത്തിക്കാനും, അതോടൊപ്പം ചെറുകിട മദ്യഷോപ്പുകളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ സാധിച്ചതായും സ്വിഗ്ഗി വൈസ് പ്രസിഡൻ്റ് അനൂജ് രതി അഭിപ്രായപെട്ടു.
Content Highlights; swiggy starts alchohol delivery in kolkata buyers age and full details will be verified