ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ വെളിപെടുത്തി. സാഹചര്യങ്ങൾ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയാണെങ്കിൽ മാത്രമേ ഓഗസ്റ്റിൽ സ്കൂളുകളും മറ്റും തുറക്കാൻ സാധിക്കുകയുള്ളു അതുവരെ ഓൺലൈനായി പഠനം തുടരുമെന്നും അദ്ധേഹം പറഞ്ഞു. മാർച്ച് 16 നാണ് ലോക്ക് ഡൌണിനെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങളും അടച്ചത്.
സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് കുറഞ്ഞ ഹാജർ നിരക്കിൽ സ്കൂളുകളും കോളേജുകളും തുറക്കുമെന്ന് മെയ് അവസാനം പുറത്ത് വന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.ഓഗസ്റ്റ് 15 ന് മുൻപ് തന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തു വരാനുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ജൂലൈ ഒന്ന് മുതൽ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 12 വരെ നടക്കുമെന്നും അദ്ധേഹം അറിയിച്ചു.
Content Highlights; schools colleges re open after august says hrd minister