തെലങ്കാനയിൽ ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ച മകളെ മാതാപിതാക്കൾ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തി. മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 7 ന് ജോഗുലബ-ഗദ്വാൾ ജില്ലയിലെ കലുകുന്ത്ലയിലാണ് സംഭവം നടന്നത്. ദുരഭിമാന കൊലയാണിതെന്ന് സംശയമുണ്ട്. മരിച്ച യുവതിയക്കം മൂന്ന് മക്കളാണ് ഇവർക്കുള്ളത്. കോളേജ് വിദ്യാർത്ഥിയായ ഇളയ മകൾ ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിൽ ഡിഗ്രിക്ക് പഠിക്കുന്നതിനിടയിൽ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു.
അന്യ ജാതിയിൽപെട്ട ഇയാളുമായുള്ള പ്രണയത്തെ മാതാപിതാക്കൾ ആദ്യം മുതലേ എതിർത്തിരുന്നു. പിന്നീട് യുവതി ഗർഭിണിയാവുകയും, ഗർഭച്ഛിദ്രം നടത്താൻ മാതാപിതാക്കൾ ആവശ്യപെടുകയായിരുന്നു. ഇത് യുവതി നിരസിക്കുകയായിരുന്നു. പിന്നീട് യുവതി ഒളിച്ചോടി പോകുമോ എന്ന് ഭയന്ന് മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഹൃദയാഘാതം മൂലമാണ് മകൾ മരണപെട്ടതെന്നാണ് എല്ലാവരോടും ഇവർ പറഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് യുവതിയുടെ ശരീരത്തിൽ മൽപിടുത്തം നടന്നതിൻ്റെ അടയാളങ്ങൾ ശ്രദ്ധിക്കുകയും മൃതദേഹം പോസ്റ്റുമാർട്ടതിനായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോസ്റ്റുമാർട്ടത്തിൽ യുവതിയെ മർദിച്ചതായി തെളിയുകയും പിന്നീട് നടത്തിയ അന്യോഷണത്തിൽ മാതാപിതാക്കൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Content Highlights; parents allegedly kill pregnant gaughter for refusing abortion