കോഴിക്കോട്: ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 51 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വിമാനത്താവളത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാന്റീനു സമീപത്താണ് കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കി. അതീവ ജാഗ്രതയോടെ ഉപയോഗിക്കേണ്ടവയാണ് പി.പി.ഇ കിറ്റുകള്‍. സംഭവം പുറത്തറിഞ്ഞതോടെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ പി.പി.ഇ കിറ്റുകള്‍ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തു.
Content Highlight: Used PPE kits thrown out in Airport Terminal, concern