അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കൊച്ചു കുട്ടികളെ നാലാം നിലയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു

toddler killed after neighbour flings him from 4th floor

അൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കൊച്ചു കുട്ടികളെ നാലാം നിലയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. കൊൽക്കത്തയിലെ ബുരബസാർ മേഖലയിലായിരുന്നു സംഭവം. അമ്പത്തിയഞ്ചുകാരനാണ് ഈ കൊടും ക്രൂരത ചെയ്തത്. രണ്ട് വയസ്സുള്ള കുട്ടി അതിദാരുണമായി മരണപെടുകയായിരുന്ന. ആറ് വയസ്സുകാരന് പരിക്കേൽക്കുകയും ചെയ്തു.

അയൽവാസികൾ തമ്മിൽ ഏറെ നാളായി നിലനിന്നിരുന്ന പ്രശ്നത്തെ തുടർന്ന് ഉണ്ടായ വാക്കു തർക്കമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ കാരണമായത്. വാക്കു തർക്കത്തിനിടയിൽ പ്രതി അയൽവാസിയുടെ രണ്ട് കുട്ടികളെയും താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് വയസ്സുകാരൻ വഴി മധ്യേ മരിക്കുകയായിരുന്നു. ആറു വയസ്സായ കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ശക്തമായ നടപടി അടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ബുരബസാറിൽ മൂന്നും നാലും നിലകളുള്ള പഴയ കെട്ടിടങ്ങളിലായിരുന്നു കുടുംബങ്ങൾ താമസിച്ചിരുന്നത്.

Content Highlights; toddler killed after neighbour flings him from 4th floor