അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

Abhimanyu Murder case Prime accused Sahal surrendered

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകനും നെട്ടൂർ സ്വദേശിയുമായ സഹൽ ഹംസയാണ് കോടതിയിൽ കീഴടങ്ങിയത്. രണ്ട് വർഷമായി പ്രതി ഒളിവിലായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്. അഭിമന്യു മരിച്ച് രണ്ട് വർഷം തികയാനിരിക്കെയാണ് അഭിമന്യു കേസിലെ അവസാന പ്രതി സഹൽ കീഴടങ്ങുന്നത്.

2018 ജൂലെെ രണ്ടിന് മഹാരാജാസ് കോളേജിൽ ഉണ്ടായ സംഘട്ടനത്തിലാണ് രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിയായിരുന്ന അഭിമന്യു കൊലപ്പെടുന്നത്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹ്യത്തായ അർജുനും കുത്തേറ്റിരുന്നു. കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. മുഖ്യ പ്രതികളായ സഹലിനേയും മുഹമ്മദ് ഷഹീമിനേയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അർജുനെ കുത്തി പരിക്കേൽപ്പിച്ച  പ്രതി മുഹമ്മദ് ഷഹീം കഴിഞ്ഞ വർഷം കീഴടങ്ങിയിരുന്നു. 

content highlights: Abhimanyu Murder case Prime accused Sahal surrendered