ഹിറ്റ് മേക്കര്‍ സംവിധായകന്‍ സച്ചി അന്തരിച്ചു

തൃശൂര്‍: മലയാള സിനിമയിലെ ഹിറ്റ്‌മേക്കറായ സംവിധായകന്‍ സച്ചി അന്തരിച്ചു. ഇടുപ്പ് ശസ്ത്രക്രിയക്ക്് ശേഷം സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു. പഠനകാലത്ത് അമച്വര്‍ നാടകങ്ങളില്‍ സജീവമായിരുന്ന സച്ചി, 20 വര്‍ഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനുമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. സച്ചിയുടെ നിര്യാണത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് ആദരാജ്ഞലി അര്‍പ്പിക്കുന്നത്.

പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെഎനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു,എന്ത്‌ പറയാൻ…ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ

Gepostet von Dileep am Donnerstag, 18. Juni 2020

പോയി.

Gepostet von Prithviraj Sukumaran am Donnerstag, 18. Juni 2020

In life we loved you dearly, in death we love you still.You left without warning,gone so fast. My deepest sympathies. God bless his family and friends…😔

Gepostet von Biju Menon am Donnerstag, 18. Juni 2020

ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ഇന്ന് കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Content Highlight: Hit maker Malayalam film Director Sachi died in Thrissur