ഇന്ധനവില കുതിച്ചുയരുന്നു;14 ദിവസത്തിനുള്ളിൽ വർധിച്ചത് എട്ട് രൂപ

Fuel prices hiked for 14th straight day, petrol price up by Rs 0.51, diesel by Rs 0.61

തുടർച്ചയായ പതിനാലാം ദിവസവും രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. ഡീസലിന് 58 പെസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസലിന് ലിറ്ററിന് 7 രൂപ 65 പൈസയും വർധിച്ചു. പെട്രോൾ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസൽ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില.

രാജ്യത്തെ ഇന്ധനവില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ജൂൺ ഏഴ് മുതലാണ് ഇന്ധനവിലയിൽ വർധനവ് ഉണ്ടായത്. 19 മാസം മുൻപ് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു വില. നിലവിൽ ബ്രെൻ്റ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില.

ഈ കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ വിത്യാസം ഏകദേശം അഞ്ച് രൂപയാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുള്ള പ്രധാന കാരണങ്ങൾ.

Content Highlights; Fuel prices hiked for 14th straight day, petrol price up by Rs 0.51, diesel by Rs 0.61