‘വാരിയംകുന്നൻ’; പ്രഥ്വിരാജ് ആഷിഖ് അബു ടീം ഒന്നിക്കുന്നു

aashik abu, prathviraj team new movie variyamkunnan

പ്രഥ്വിരാജ്- ആഷിഖ് അബു ടീം ഒന്നിക്കുന്ന സിനിമ പ്രഖ്യാപിച്ചു. ‘വാരിയംകുന്നൻ’ എന്നാണ് ചിത്രത്തിൻ്റെ പേര്. ആഷിഖ് അബുവാണ് ചിത്രത്തിൻ്റെ സംവിധായകൻ. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമ പറയുന്നത്. മലബാർ വിപ്ലവ ചരിത്രത്തിൻ്റെ നൂറാം വാർഷികമായ അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. പ്രഥ്വിരാജാണ് ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്. ഹർഷാദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ഷൈജു ഖാലിദ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രം സിക്കന്ദർ, മെയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Content Highlights;aashik abu, prathviraj team new movie variyamkunnan