സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘എ’ എന്നാണ് ചിത്രത്തിൻ്റെ പേര്. ജൂലെെ ഒന്നിന് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. സിനിമ പിടിക്കാൻ പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ലിജോ ജോസ് പോസ്റ്റർ പുറത്തുവിട്ടത്. പുതിയ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നടക്കുന്നതിനിടെയാണ് പെല്ലിശേരിയുടെ സിനിമ പ്രഖ്യാപനം.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്‍ വന്നിരുന്നു. സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവണമെന്നും നിർമാണ ചെലവ് ചുരുക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തിയിട്ടുണ്ട്.
content highlights: first look poster of ‘A’ movie released