കൊറോണ വൈറസ് തീമില്‍ ഗൗണ്‍; നിര്‍മിച്ചത് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട്; ഫേസ്ബുക്കില്‍ സ്റ്റാറായി പെയ്തണ്‍ മാന്‍കര്‍

ഒരു കൊറോണ കാലത്തെ മുഴുവന്‍ ഒറ്റ ഗൗണില്‍ ഉള്‍പ്പെടുത്തിയതോടെ ഫേസ്ബുക്കില്‍ സ്റ്റാറായി പെയ്തണ്‍ മാന്‍കര്‍ എന്ന 18 വയസ്സുകാരി. ഒരു ഗൗണിലെന്ത് പ്രത്യേകതയെന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത്, പെയ്തണ്‍ ഗൗണ്‍ നിര്‍മിച്ചത് ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ചാണ്. ഇരുമ്പു സാധനങ്ങള്‍ പൊതിയാനുപയോഗിക്കുന്ന പല നിറത്തിലുള്ള ഇന്‍സുലേഷന്‍ ടേപ്പാണ് തുണിക്ക് പകരം ഗൗണിനായി ഉപയോഗിച്ചത്.

Peyton manker back of dress

400 മണിക്കൂറെടുത്ത് പെയ്തണ്‍ വ്യത്യസ്തമായൊരു ഗൗണ്‍ തുന്നി തീര്‍ത്തത് തുന്നല്‍ ഇതുവരെ പരിശീലിക്കാതെയാണെന്നത് മറ്റൊരു പ്രത്യേകത. 10,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പിനുള്ള മത്സരത്തിനു വേണ്ടിയായിരുന്നു പെയ്തണിന്റെ ഈ കഷ്ടപ്പാട് മൊത്തം. സ്പാര്‍ട്ട സ്വദേശിനിയായ പെയ്തണിന്റെ സ്വപ്‌നമായിരുന്ന സ്റ്റക് അറ്റ് പ്രോം (Stuck at Prom) എന്ന മത്സരത്തിനു വേണ്ടിയാണ് വ്യത്യസ്തമായൊരു ആശയത്തിലേക്ക് ഇവര്‍ എത്തുന്നത്.

Peyton manker prom dress accessories

കമ്പനിയുടെ പ്രധാന ഉല്‍പ്പന്നമായ ഡസ്‌ക് ടേപ്പ് ഉപയോഗിച്ചായിരുന്നു ഗൗണ്‍ നിര്‍മാണം. ചിത്ര രചനയിലും ഡിസൈനിങ്ങിലും ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന പെയ്തണ്‍ കൊറോണ മഹാമാരി പിടിപെട്ടതോടെ തീം സാമൂഹ്യ അകലവും, കൊറോണ നിയന്ത്രണങ്ങളുമാക്കി മാറ്റുകയായിരുന്നു. വസ്ത്രത്തിന് പുറമേ ആഭരണങ്ങളും ഇന്‍യുലേഷന്‍ ടേ്പപില്‍ നിര്‍മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്.

Peyton manker covid 19 prom dress

ധരിക്കാന്‍ അത്ര സുഖമല്ലെങ്കിലും വസ്ത്ര ഡിസൈനിങ്ങോടെ പെയ്തണ്‍ സ്റ്റാറായി മാറുകയായിരുന്നു. അമ്മയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. ഒന്നര ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

Content Highlight: Gown made by Covid theme with insulation tape