പ​ഴ​മെ​ന്ന്​ ക​രു​തി നാ​ട​ൻ ബോം​ബ് ക​ടി​ച്ച ഏ​ഴു വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

boy bites into bomb injured

തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലക്ക് സമീപം വനാതിർത്തിയിൽ മൃഗ വേട്ടക്കായി സുക്ഷിച്ചിരുന്ന നാടൻ ബോംബ് കടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ചെ​ങ്കം മേ​ൽക​രി​യ​മം​ഗ​ലം വ​ന​ഭാ​ഗ​ത്തോ​ട്​ ചേ​ർ​ന്ന ക​മ​ല​ക്ക​ണ്ണ​​ൻ്റെ മ​ക​ൻ ദീ​പ​ക്കി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. പഴമാണെന്നു കരുതി ബോംബ് കടിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് പന്തിൻ്റെ ആകൃതിയിലുള്ള സ്ഫേടക വസ്തു കാണുന്നത്. ഇതെടുത്ത് കൌതുകത്തോടെ കടിച്ചപോൾ പൊട്ടിത്തെറിക്കുകയായിരുന്നു. താടിക്കും വലതു കൈക്കുമാണ് പരിക്കേറ്റത്. കുട്ടിയെ തിരുവണ്ണാമല ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടർന്ന് മൃഗ വേട്ട സംഘത്തെ പിടികൂടുന്നതിനായി ചെങ്കം ഡിഎസ്പി ചിന്നരാജിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.

Content Highlights; boy bites into bomb injured