ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ടും ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

Girls in Haryana to get passport with graduation degree: CM Manohar Lal Khattar

ബിരുദ പഠനം പൂർത്തിയാക്കുന്ന പെണ്‍കുട്ടികൾക്ക് പാസ്പോർട്ട് ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ലാൽ ഖട്ടർ. പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി. ഹരിയാനയിൽ ലേണേഴ്സ് ലൈസൻസും സൌജന്യ ഹെൽമറ്റും നൽകുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികൾ കോളേജിൽ നിന്ന് പൂർത്തിയാക്കുന്ന രീതിയിൽ ക്രമീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. ബിരുദത്തോടൊപ്പം വിദ്യാർത്ഥിനികൾക്ക് പാസ്പോർട്ടും ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായാണ് ലാൽ ഖട്ടർ വിശദമാക്കിയത്. ട്രാഫിക് നിയമങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് കൃത്യമായ ധാരണ ഉണ്ടാകണമെന്ന് ഖട്ടർ പറഞ്ഞു.

Content Highlights; Girls in Haryana to get passport with graduation degree: CM Manohar Lal Khattar