സംഘർഷം.. പോരാട്ടം.. അതിജീവനം; നിവിൻ പോളിയുടെ ‘പടവെട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Nivin Pauly's 'Padavettu' first look poster out

നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നിവിൻ പോളി തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’. എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

നടൻ സണ്ണി വെയ്‌നാണ് ചിത്രം നിർമ്മിക്കുന്നത്. അരുവി എന്ന ചിത്രത്തിലൂടെ എല്ലാവർക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷെെൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കെെനകിരി തങ്കരാജ്, ബാലൻ പാറയ്ക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങൾ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോനാണ് സംഗീതം നിർവഹിക്കുന്നത്.

content highlights: Nivin Pauly’s ‘Padavettu’ first look poster out