ജാർഖണ്ഡിൽ മാസ്ക് ധരിക്കാത്തവർക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് വർഷം തടവും ശിക്ഷ. ഇതുമായി ബന്ധപെട്ട് ജാര്‍ഖണ്ഡ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും മാസ്ക് ധരിക്കത്തവർക്കും ഇത് ബാധകമാണ്. ജാർഖണ്ഡിൽ 6485 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേർ ഇതിനോടകം മരണപെട്ടു. 3397 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
Content Highlights; penalty of up to rs 1 lakh for not wearing mask in jharkhand