സാമൂഹിക അകലം പാലിച്ച് വിവാഹ ചടങ്ങുകൾ, സദ്യ വിളമ്പാൻ പിപിഇ കിറ്റ് ധരിച്ചവർ; വൈറലായി കൊവിഡ് കാലത്തെ വിവാഹം

Waiters wearing PPE kits, socially-distanced dinner: Wedding video from Andhra Pradesh goes viral

ഈ കൊവിഡ് കാലത്ത് ആന്ധ്രയിൽ നടന്ന ഒരു വിവാഹ സദ്യയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് നിരത്തിയ ഊണുമേശുകളും, പിപിഇ കിറ്റ് ധരിച്ച കാറ്ററിങ് ജീവനക്കാരെയും വീഡിയോയിൽ കാണാൻ സാധിക്കും.

ജൂലായ് 22 നാണ് വിവാഹം നടന്നത്. മൂന്ന് മാസത്തിന് ശേഷമാണ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡിലുള്ള കോട്ടി കാറ്റേഴ്‌സിന് വിവാഹസദ്യയ്ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. 200 പേർക്കുള്ള വിവാഹ സദ്യക്കായിരുന്നു ഓർഡർ ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്നും നിര്‍ബന്ധമായിരുന്നു. ഇതിന്റെ ഭാഗമായാണ് കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകൾ ധരിക്കാൻ ആവശ്യപെട്ടത്.

12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച് എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചു കൊണ്ട് മാനദണ്ഡങ്ങള്‍ ഒന്നും തെറ്റിക്കാതെ ആയിരുന്നു വിവാഹം നടത്തിയത്.

Content Highlights; Waiters wearing PPE kits, socially-distanced dinner: Wedding video from Andhra Pradesh goes viral