ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നടി തമന്ന ഭാട്ടിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് മദ്രാസ് ഹൈക്കോടതിയിൽഹർജി സമർപ്പിച്ചു. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർക്കെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടങ്ങൾ നടത്താനുള്ള ആപ്പുകൾ നിരോധിക്കണമന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.
രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ കോഹ്ലിയെ പോലുള്ള താരങ്ങള്‍ക്ക് കഴിയുമെന്നും ഇക്കാരണത്താല്‍ കോഹ്ലിക്കും തമന്നക്കുമെതിരേ നടപടിയെടുക്കണമെന്നുമാണ് പ്രധാനമായുള്ള ആവശ്യം. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നും ഹര്ജിക്കാരൻ ആരോപിച്ചു. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ കോലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണെന്നും, അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയത്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും
Content Highlights; Petition Filed in Madras HC Seeking Arrest of India Captain Virat Kohli For Promoting Online Gambling