വിശാഖപട്ടണം ഹിന്ദുസ്ഥാൻ കപ്പൽശാലയിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു. കപ്പൽ നിർമ്മാണ സാമഗ്രികൾ കയറ്റുന്നതിനുള്ള ട്രയൽ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്രെയിൻ ജീവനക്കാരുടെ ദേഹത്തേക്ക് തകർന്ന് വീഴുകയായിരുന്നു. മരിച്ചവരിൽ നാലുപേർ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവർ കരാർ ജീവനക്കാരുമാണ്. കൂടുതൽ പേർ ക്രെയിനിനടിയിൽപെട്ടിട്ടുണ്ടാവാൻ സാധ്യയുണ്ടെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വെെ.എസ്. ജഗൻമോഹൻ റെഢി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മൂന്ന് മാസം മുമ്പ് വിശാഖപട്ടണത്തെ എൽജി പോളിമർസ് ഫെസിലിറ്റി എന്ന കെമിക്കല്‍ പ്ലാൻ്റിൽ വാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിക്കുകയും ആയിരത്തിലധികം പേർ രോഗികളാവുകയും ചെയ്തിരുന്നു.
content highlights: 11 Killed After Massive Crane Collapses At Visakhapatnam Shipyard