രക്ഷാ ബന്ധൻ ദിനത്തിൽ രാഖിക്ക് പകരം മാസ്ക്

Chhattisgarh: Raigarh Police To Distribute Over 14 Lakh Masks On Raksha Bandhan

രാഖി കെട്ടിയാണ് സാധരണയായി രക്ഷാ ബന്ധൻ ദിനം ആഘോഷിക്കുന്നത്. എന്നാൽ കൊവിഡ് വ്യപനത്തിൻ്റെ പശ്ചാത്തലത്തിൽ വിത്യസ്തമായ രീതിയിൽ രക്ഷാ ബന്ധൻ ആഘോഷിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഢിലെ പോലീസുകാർ. കൊവിഡ് വ്യാപനത്തിൽ മാസ്കുകൾ നൽകി രക്ഷാ ബന്ധൻ ആഘോഷിക്കാനാണ് റായ്ഗഢിലെ പോലീസുകാരുടെ തീരുമാനം.

രക്ഷാബന്ധൻ ദിനത്തിൽ 14 ലക്ഷത്തോളം ഫെയ്സ് മാസ്കുകളാണ് റായ്ഗഢിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി വിതരണം ചെയ്യുന്നത്. രോഗത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസുകാർ പറഞ്ഞു. ഓരോ സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മാസ്ക് എത്തിച്ചു നൽകാനാണ് ഇവരുടെ തീരുമാനം.

Content Highlights; Chattisgarh: Raigarh Police To Distribute Over 14 Lakh Masks On Raksha Bandhan