പോപ്പ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ട്

Former Pope Benedict is seriously ill: newspaper

മുൻ മാർപ്പാപ്പ ബെനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ടുകൾ. ജൂണിൽ ജർമനിയിൽ സുഖമില്ലാതിരുന്ന സഹോദരനെ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ആരോഗ്യ നില വഷളാകുന്നത്. 93 കാരനായ അദ്ദേഹം സംസാരിക്കാൻ കഴിയാത്തവിധം ക്ഷീണിതനാണെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അദ്ദേഹത്തിന് ഓർമ്മശക്തി നഷ്ടപ്പെട്ടിട്ടില്ല.

കഴിഞ്ഞ ജൂണിലാണ് അദ്ദേഹം ജർമനിയിൽ എത്തുന്നത്. അദ്ദേഹം എത്തി രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരൻ മരണപ്പെട്ടു. 2013 ലാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിയുന്നത്. സ്ഥാനം ഒഴിഞ്ഞതിന് ശേഷം വത്തിക്കാനിലെ പുരോഹിത ആശ്രമത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെയിലാണ് ജർമനിയിലേക്ക് യാത്ര തിരിച്ചത്. സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ വിദേശയാത്രയാണിത്. 

content highlights: Former Pope Benedict is seriously ill: newspaper