രക്ഷാ ബന്ധൻ ദിനം ആഘോഷിക്കുന്ന സണ്ണി ലിയോണിൻ്റേയും കുടുംബത്തിൻ്റേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നത്. ആരാധകർ ഏറെയുള്ള സണ്ണി ലിയോണിൻ്റേയും ഡാനിയേൽ വെബ്ബറിൻ്റേയും മക്കളായ നിഷ, ആഷേൽ, നോഹ് എന്നിവർ രാഖി കെട്ടുന്ന ചിത്രങ്ങളാണ് സണ്ണി ലിയോൺ തൻ്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ പോസ്റ്റ് ചെയ്തത്. എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. സണ്ണി-ഡാനിയേല്‍ കുടുംബചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. നിഷയുടെ മൂന്നാം പിറന്നാളിന് ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഇപ്പോഴും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 2017 ലാണ് നിഷയെ സണ്ണി ലിയോണി ദത്തെടുക്കുന്നത്. 2018 ലാണ് നോഹും ആഷേറും സണ്ണി-വെബ്ബര്‍ കുടുംബത്തിലേക്ക് എത്തുന്നത്.
content highlights: Raksha Bandhan 2020: Sunny Leone’s Kids Nisha, Asher And Noah Will Steal Your Heart All The Way From Los Angeles