സർക്കാർ വാദം പൊളിയുന്നു; കാശ്മീരിൽ കൊല്ലപ്പെട്ട 150 പേരിൽ 17 പേർ മാത്രം പാക്കിസ്താനികൾ

Nearly 150 militants killed in J&K this year, only 17 of them from Pakistan

കാശ്മീരിൽ ഈ വർഷം ജൂലായ് അവസാനം വരെ സുരക്ഷാ സെെന്യം  കൊലപ്പെടുത്തിയ 150 ഭീകരരിൽ 17 പേർ മാത്രമാണ് വിദേശത്തുനിന്നുള്ളതെന്ന് പുതിയ കണക്കുകൾ. ഇവർ പതിനേഴുപേരും പാക്കിസ്താനിൽ നിന്നുള്ളവരാണ്. ബാക്കി എല്ലാവരും കാശ്മീരികളാണ്. പ്രത്യേക പദവി ഇല്ലാതാക്കിയതിന് ശേഷം കാശ്മീരി യുവാക്കൾ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞതായുള്ള ജമ്മു കാശ്മീർ പൊലീസിൻ്റെ അവകാശവാദങ്ങൾ പൊളിയുന്ന തരത്തിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഭീകരപ്രവർത്തകരിൽ വലിയ തോതിൽ പാകിസ്താനികളുണ്ടായിരുന്നു. കൊല്ലപ്പെടുന്ന പാക് ഭീകരരിൽ 50 ശതമാനത്തിൻ്റെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ കൊലപ്പെട്ട ഭീകരരിൽ 88 ശതമാനവും നാട്ടുകാരാണ്. കഴിഞ്ഞ വർഷം ഇത് 79 ശതമാനമായിരുന്നു. ഈ വർഷം കൊല്ലപ്പെട്ട 17 പാക്കിസ്താനി ഭീകരരിൽ 7 പേർ ജെഇഎം പ്രവർത്തകരും മൂന്നു പേർ ലഷ്കർ ഇ തയിബക്കാർ പ്രവർത്തകരും ഒരാൾ ഹിസ്ബുൾ മുജാഹിദീൻ അംഗവുമാണ്. 80ലധികം പാക്കിസ്താനി ഭീകരർ കാശ്മീർ താഴ്വരയിൽ ഉണ്ടെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട് പറയുന്നത്. 

കാശ്മീരിൽ 2019 ആഗസ്റ്റ് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ ഭീകരപ്രവർത്തനം ഇല്ലാതാക്കിയെന്നും ഇപ്പോൾ തെരുവിൽ കല്ലേറ് നടക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. കാശ്മീരിൽ പാക്കിസ്താൻ പുതിയെ ഗ്രൂപ്പിനെ നിയോഗിച്ചതായും റിപ്പോർട്ട് വരുന്നുണ്ട്.  

content highlights: Nearly 150 militants killed in J&K this year, only 17 of them from Pakistan