‘കുറുപ്പ്’ സിനിമ; ദുൽഖർ സൽമാന് വക്കീൽ നോട്ടീസ്

Dulquer salmaan got the legal notice for Kurup Movie

സുകുമാരക്കുറുപ്പിൻ്റെ കഥയെന്ന രീതിയിൽ ദുൽഖർ സൽമാൻ നായകനായെത്തുന്ന കുറുപ്പ് എന്ന സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തയും മകൻ ജിതിനും രംഗത്തുവന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിൽ സുകുമാരക്കുറുപ്പിൻ്റെ പ്രവർത്തികളെ ന്യായീകരിക്കുന്ന തരത്തിലുള്ള വിവരണം ഉണ്ടായിരുന്നുവെന്ന് വക്കിൽ നോട്ടീസിൽ പറയുന്നു. കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പിൻ്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സിനിമ ഒരുക്കുന്നത്. ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. 

content highlights: Dulquer salmaan got the legal notice for Kurup Movie