പ്രതിരോധ മേഖലയിൽ പുതിയ പ്രഖ്യാപനവുമായി ഇന്ത്യ. ആത്മ നിർഭർ ഭാരത് ഉദ്യമത്തിൻ്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടു വരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ധേഹം വ്യക്തമാക്കി. ആത്മ നിർഭർ ഭാരതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് പ്രതിരോധ മന്ത്രാലയമാണ്. അതു കൊണ്ട് തന്നെ ഇതിൻ്റെ ഭാഗമായി 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
തദ്ദേശീയമായി ഇവ നിര്‍മിക്കാന്‍ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ അവസരമാണ് ഇത് തുറന്നു നല്‍കുന്നത്. നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ക്ക് പുറമേ, ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും.
2015 മുതല്‍ 2020 വരെ കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 1,30,000 കോടി രൂപയും, നാവികസേനയ്ക്കായി 1,40,000 കോടി രൂപയുമാണ് രാജ്യത്തിന് ചെലവിടേണ്ടി വന്നത്. മൂന്നു സേനകള്‍ക്കുമായി ഇത്തരത്തില്‍ 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറു മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കുളില്‍ ഇതിനായി ആഭ്യന്തര വിപണിയില്‍ 4 ലക്ഷം കോടി രൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Content Highlights; In c, defence ministry to put embargo on import of 101 items