ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായ 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. രാജമല പെട്ടിമുടിയിൽ നിന്നും അരുൺ മഹേശ്വറിൻ്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.
42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്നും കണ്ടെത്തി
രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവർക്കും 10 ലക്ഷം രൂപ നൽകണമെന്നും കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, വനം മന്ത്രി കെ രാജു എന്നിവരും ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും.
Content Highlights; rajamala disaster 41 died