ലിംഗ സമത്വത്തിന് അപൂർവ മാതൃകയുമായി മുംബൈ ട്രാഫിക് പോലീസ്. ട്രാഫിക് സിഗ്നലുകളിൽ സാധാരണഗതിയിൽ പുരുഷന്മാരുടെ സൂചനാ ചിത്രം ഉപയോഗിച്ചു കൊണ്ടിരുന്ന ട്രാഫിക് ലൈറ്റുകളിലും സീബ്ര ക്രോസിങ്ങിലും മാറ്റം വരുത്തി സ്ത്രീകളുടെ സൂചനാ ചിത്രം ഉപയോഗിച്ചാണ് കാലങ്ങളായുള്ള കീഴ്വഴക്കം മുംബൈ പോലീസ് തെറ്റിച്ചത്. ഇതിനോടകം പുതിയ ട്രാഫിക് ലൈറ്റുകളുടെ ചിത്രങ്ങൾ ദേശിയ തലത്തിൽ ചർച്ചയായി കഴിഞ്ഞു. മുംബൈ ദാർ മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റം.
ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ്റെ നിർണായക പദ്ധതികളിലൊന്നിൻ്റെ ഭാഗമായാണ് മാറ്റം. സാംസ്കാരിക മാറ്റത്തിലേക്കുള്ള ചുവട് വെയ്പ്പായിട്ടാണ് മുൻസിപ്പൽ കോർപ്പറേഷൻ ഈ നീക്കത്തെ കാണുന്നത്. ബ്രിഹാൻ മുൻസിപ്പൽ കോർപ്പറേഷൻ്റെ ജി നോർത്ത് വാർഡിലൂടെ കടന്നു പോകുമ്പാൾ അഭിമാനം തോന്നുന്ന മാറ്റമാണ് വന്നിട്ടുള്ളതെന്ന് പുതിയ ട്രാഫിക് ലൈറ്റുകളെ കുറിച്ച് ടൂറിസം മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ലിംഗ സമത്വം വ്യക്തമാക്കുന്ന നിസാരമായ മാതൃകയാണ് ഈ നീക്കമെന്നും അദ്ധേഹം വ്യക്തമാക്കി.
Content Highlights; Mumbai ‘signals’ a change in attitude towards gender equality