10 വർഷത്തോളം അക്വേറിയത്തിൽ കഴിഞ്ഞ ബലൂഗ തിമിംഗലങ്ങളെ കടലിലേക്ക് പറഞ്ഞയച്ചു ; വീഡിയോ

After Years In Captivity, Beluga Whales Return To The Sea

10 വർഷത്തോളം ചെെനയിലെ അക്വേറിയത്തിൽ കഴിഞ്ഞിരുന്ന ലിറ്റിൽ ഗ്രേ, ലിറ്റിൽ വെെറ്റ് എന്നീ ബലൂഗ തിമിംഗലങ്ങളെ സ്വതന്ത്രരാക്കി. ആകാശമാർഗം 9,700 ഓളം കിലോമീറ്ററുകൾ കടന്ന് ഐസ്‌ലൻഡിലെത്തിച്ച ഇവയെ ഐസ്‌ലൻഡിലെ ക്ലെറ്റ്സ്വിക് തീരത്തോടു ചേർന്ന് സ്വാഭാവികമായ വാസസ്ഥലം ഒരുക്കി സ്വതന്ത്രമാക്കുകയായിരുന്നു.

Thank you!

Thank you for all your kind messages and support this week!The GM of our sanctuary, Audrey, has recorded a little update for you with Little White and Little Grey 🐳

Gepostet von SEA LIFE Trust Beluga Whale Sanctuary am Freitag, 3. Juli 2020

 

ഒരു വർഷം മുമ്പാണ് ഇവയെ മാറ്റാൻ തീരുമാനമാകുന്നത്. തുടർന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള പരിശീലനം ഇവയ്ക്ക് നൽകിയിരുന്നു. അക്വേറിയത്തിൽ നിന്ന് ലോറിയിലേക്കും അവിടെ നിന്ന് കാർഗോ എയർക്രാഫ്റ്റ് വഴി ഐസ്‌ലൻഡിലെ ഹാർബർ ബോട്ടിലേക്കും എത്തിക്കുകയായിരുന്നു. വാഹനങ്ങളിലേക്ക് മാറ്റുന്ന സമയത്ത് പരുക്ക് പറ്റാതിരിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വിദഗ്ധ സംഘത്തിൻ്റെ സഹായത്തോടെയാണ് അവയെ ഐസ്‌ലൻഡിലെത്തിച്ചത്. 

2011 ലാണ് ചെെനയിലെ അക്വേറിയത്തിലേക്ക് തിമിംഗലങ്ങളെ പ്രദർശിപ്പിക്കാനായെത്തിച്ചത്. ദിവസവും 50 കിലോഗ്രം മത്സ്യങ്ങളാണ് ഇവർക്ക് ഭക്ഷണമായി നൽകേണ്ടത്. ഐസ്‌ലൻഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി പ്രത്യേക മേഖലയിൽ പാർപ്പിച്ച് നിരീക്ഷിച്ചതിന് ശേഷമാണ് രണ്ടു തിമിംഗലങ്ങളേയും സ്വതന്ത്രമാക്കിയത്. 

content highlights: After Years In Captivity, Beluga Whales Return To The Sea