ധോണിക്കൊപ്പം ഏഴാം നമ്പർ ജേഴ്സിയും വിരമിച്ചതായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

Players, fans urge BCCI to retire MS Dhoni's number seven jersey

വിഖ്യാത ഇന്ത്യൻ ക്രിക്കറ്റർ എം എസ് ധോണിക്കുള്ള ആദരമായി ബിസിസിഐ ഏഴാം നമ്പർ ജഴ്സി പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യവുമായി ദിനേശ് കാർത്തിക്. ധോണിയിടെ വിരമിക്കലിന് പിന്നാലെ ഈ ആവശ്യം ഉന്നയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കാർത്തിക്. വിരമിക്കൽ പ്രഖ്യാപിച്ച ധോണിയുടെ രണ്ടാം ഇന്നിങ്സിന് ആശംസകൾ നേർന്ന ട്വീറ്റിലാണ് കാർത്തിക് ബിസിസിഐക്ക് മുൻപിൽ ഈ ആവശ്യം വെക്കുന്നത്.

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണിക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ദിനേശ് കാർത്തിക് ട്വീറ്റ് ചെയ്തത്. ഇന്ത്യക്കായി ധോണി കളിച്ച അവസാന മത്സരത്തിലെ ഫോട്ടോയാണ് ദിനേശ് കാർത്തിക് പങ്ക് വെച്ചത്. കൂടാതെ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കും നല്‍കരുത് എന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൽഡുൽക്കറുടെ 10ാം നമ്പർ ജഴ്സി മാത്രമാണ് ഇതുവരെ ബിസിസിഐ പിൻവലിച്ചിട്ടുള്ളത്.

Content Highlights; Players, fans urge BCCI to retire MS Dhoni’s number seven jersey