പ്രണയാഭ്യർത്ഥനന നിരസിച്ച വൈരാഗ്യത്തിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4 30 ഓടെയായിരുന്നു സംഭവം. കട്ടപ്പന നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29 കാരിയായ യുവതിയെ ആണ് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ചക്കുപ്പള്ളം സ്വദേശി അരുൺ കുമാറിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
നഗരത്തിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും യുവാവ് കൈയിൽ കരുതിയ കത്തിയെടുത്ത് യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിനുൾപെടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി
Content Highlights; love proposal rejected youth stabbed woman in kattappana