തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു

Ashok Lavasa resigns as Election Commissioner

തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിൻ്റെ വെെസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമർപ്പിച്ചിരിക്കുന്നത്. പ്രസിഡൻ്റ് രാംനാഥ് കോവിന്ദിനാണ് ലവാസ രാജിക്കത്ത് നൽകിയിരിക്കുന്നത്. രാഷ്ട്രപതി ഇദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും അമിത്ഷായും ഉൾപ്പെടെ ഉള്ളവർ പെരുമാററച്ചട്ട ലംഘനം കാണിച്ചതിന്മേൽ ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തതിൽ ഇദ്ദേഹം പ്രതിഷേധം ഉയർത്തിയിരുന്നു. മോദിയ്ക്കും അമിത്ഷായ്ക്കും കമ്മീഷൻ ക്ലീൻ ചീട്ട് നൽകുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് വർഷം കൂടി ഇദ്ദേഹത്തിന് ബാക്കിയുണ്ട്. 2020ൽ ചീഫ് ഇലക്ഷൻ കമ്മീഷണറായി റിട്ടയർ ചെയ്യേണ്ട ആളാണ് ലവാസ. പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകേണ്ട ചുമതലയും അദ്ദേഹത്തിന് വരേണ്ടതായിരുന്നു. ജൂലൈ 15നു തന്നെ ലവാസയെ നിയമിക്കുന്നതായുള്ള പ്രഖ്യാപനം എഡിബി നടത്തിയിരുന്നു. നിലവില്‍ ദിവാകര്‍ ഗുപ്തയാണ് എഡിബിയുടെ വൈസ് പ്രസിഡൻ്റ്. 

content highlights: Ashok Lavasa resigns as Election Commissioner