രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സിനിമ തിയേറ്ററുകൾ അൺലോക്ക് നാലാം ഘട്ടത്തിൽ തുറന്നേക്കും. സെപ്റ്റംബറിൽ സിനിമ ഹാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതി ശുപാർശ ചെയ്തിട്ടുണ്ട്. തിയേറ്ററുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കി പ്രവർത്തിക്കാനായിരിക്കും അനുമതി. മാളുകളിലെ മൾട്ടിപ്ലക്സ് തിയേറ്ററുകൾക്ക് ഈ ഘട്ടത്തിൽ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
രണ്ട് ബുക്കിങ്ങുകൾക്കിടയിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ ആളുകൾക്ക് അടുത്തിരിക്കാമെന്ന വ്യവസ്ഥയും ഉണ്ട്. അൺലോക്കിൻ്റെ ഭാഗമായി സസാമ്പത്തികമേഖലയാകെ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സിനിമ ഹാളുകൾ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വിവിധ മന്ത്രാലയ സെക്രട്ടറിമാരുൾപ്പെട്ട ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശയിൽ പറയുന്നു. രാജ്യത്തെ തിയേറ്ററുകൾ അടച്ചിട്ടിട്ട് അഞ്ചുമാസം പിന്നിടുകയാണ്.
content highlights: Cinema theatre may be open in September