ദളിത് പെൺകുട്ടി പൂവ് പറിച്ചു; 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്

Girl caught plucking a flower, Odisha village boycotts all 40 Dalit families

ദളിത് പെൺകുട്ടി ഉയർന്ന ജാതിയിൽപെട്ട ആളുടെ വീട്ടിൽ നിന്ന് പൂവ് പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കൂടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡീഷ കാൻ്റിയോ കട്ടേനി ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടി തങ്ങളുടെ വീട്ടിലെ പൂവ് കട്ട് പറിച്ചെന്ന് വീട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക് കൽപ്പിച്ചത്. 

സംഭവം അറിഞ്ഞപ്പോൾ തന്നെ വീട്ടുകാരോട്  മാപ്പുപറഞ്ഞിരുന്നുവെന്ന്  പെൺകുട്ടികളുടെ അച്ഛൻ നിരഞ്ജൻ നായിക് പറഞ്ഞു. മാപ്പ് പറഞ്ഞിട്ടും ഗ്രമത്തിലെ ഒരു വിഭാഗം ആളുകൾ യോഗം ചേർന്ന് ഊരുവിലക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ഗ്രാമത്തിൽ 800 കുടുംബങ്ങളാണുള്ളത്. ഇതിൽ 40 കുടുംബങ്ങൾ ദളിത് വിഭാഗത്തിൽ പെടുന്നവരാണ്. ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ ഇവർക്ക് പൊതുനിരത്തുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നില്ല. റേഷൻ കടകളിലും പലചരക്ക് കടകളിലും സാധനങ്ങൾ മേടിക്കുവാനും, വിവാഹത്തിനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനും വിലക്കുണ്ട്. 

content highlights: Girl caught plucking a flower, Odisha village boycotts all 40 Dalit families