ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാക് മന്ത്രി

Pakistan minister Sheikh Rasheed threatens India with nuclear war

ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ റെയിൽവെ മന്ത്രി ഷെയ്ഖ് റഷീദ്. പരാമ്പരാഗത യുദ്ധമുറകളിൽ ഇന്ത്യൻ സേന പാക് സേനയേക്കാൾ ഏറെ മുൻപിലാണ്. അതു കൊണ്ടുതന്നെ അണു ആയുധങ്ങളുടെ ചെറുപതിപ്പുകൾ നിർമ്മിക്കുകയാണ് പാകിസ്ഥാനെന്നാണ് മന്ത്രി അവകാശപെട്ടത്. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ വിവാദ പരാമർശം. ഇന്ത്യയിലെ മുസ്ലിമുകളെ ഒഴിവാക്കിയാകും ആണവായുധ പ്രയോഗമെന്നും കൃത്യതയോടെ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നുമാണ് ഷെയ്ഖ് റഷീദിൻ്റെ ഭീഷണി.

പരാമ്പരാഗത രീതിയിൽ ഇന്ത്യയുമായുള്ള പോരാട്ടം ജയിക്കാൻ പാകിസ്ഥാന് സാധ്യതയില്ല. ആസാം വരെ നശിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള അറ്റോമിക് ബോംബുകളാണ് പാകിസ്ഥാന്റെ പക്കലുള്ളതെന്നുമാണ് ഷെയ്ഖ് റഷീദ് വ്യക്താമാക്കിയത്. ഇതിനു മുൻപും സമാനമായ രീതിയിൽ വിവാദ പരാമർശങ്ങളുമായി ഇന്ത്യയെ വെല്ലുവിളിച്ചിട്ടുണ്ട്. 125 ഗ്രാം ഭാരമുള്ള ചെറിയ ആറ്റം ബോംബുകൾ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ നിക്ഷേപിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പാകിസ്ഥാൻ സേന മേധാവിയുടെ സൌദി സന്ദർശനത്തിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ഇത്തരം പരാമർശങ്ങളെന്നാണ് വ്യക്തമാകുന്നത്.

Content Highlights; Pakistan minister Sheikh Rasheed threatens India with nuclear war