റാസല്‍ഖൈമയില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

റാസല്‍ഖൈമ: അധ്യാപക-അനധ്യാപകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി റാസല്‍ഖൈമയിലെ സ്‌കൂളുകള്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് നിലവില്‍ സ്‌കൂളുകളിലേക്ക് പ്രവേശനം. അംഗാകൃത പരിശോധന കേന്ദ്രങ്ങളില്‍ എല്ലാ ജീവനക്കാരും പരിശോധന നടത്തണമെന്ന് എഡ്യുക്കേഷന്‍ സോണ്‍ ഡയറക്ടര്‍ അമീന അല്‍ സാബി അറിയിച്ചു.

നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയവരെ മാത്രമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്. അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും ഉള്‍പ്പെടെ മുവായിരത്തോളം ആളുകള്‍ ഇതിനോടകം തന്നെ പരിശോധന നടത്തിയതായി ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ ജിവനക്കാരുടെ പരിശോധനക്കായി പ്രത്യേക കേന്ദ്രങ്ങളും ഇവിടെ തുറന്നിട്ടുണ്ട്.

Content Highlight: Covid Negative certificate made mandatory in Ras Al Khaimah schools