ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ഉപദേശക കെല്ലിയാൻ കോൺവേ

Kellyanne Conway To Leave White House Job, Citing Family Concerns

ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ഉപദേശക കെല്ലിയാൻ കോൺവേ രംഗത്ത്. യുഎസ് പ്രസിഡന്റ് തെരഞ്ഞേടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് കെല്ലിയാൻ കോൺവേുടെ പിന്മാറ്റം. ആഗസ്റ്റ് അവസാനത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണ നിർവഹണ ഓഫീസിൽ നിന്നും രാജി വെക്കുകയാണെന്നും, കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിതിനാലാണ് രാജി വെക്കുന്നതെന്നും അവർ അറിയിച്ചു. ട്രംപിന്റെ രാഷ്ട്രീയ, നയപരമായ കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുള്ള അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരാളാണ് കെല്ലിയാൻ കോൺവേ.

2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാംപയിനിന്റെ മൂന്നാം മാനേജരായിരുന്നു കോൺവേ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയകരമായി കൈകാര്യം ചെയ്ത വനിത കൂടിയായിരുന്നു അവർ. ട്രംപിന്റെ ഏറെ വിശ്വസ്തയായ ഉപദേശകയും, പൊതു ഇടങ്ങളിലും ചാനൽ ചർച്ചകളിലും ട്രംപിന്റെ ശബ്ദവുമായിരുന്നു കോൺവേ. കെല്ലിയാൻ കോൺവേയുടെ ഭർത്താവ് ജോർജ് കേൺവേ ലിങ്കൺ പ്രോജക്ടിലെ തന്റെ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് ട്വിറ്ററിലൂടെ മുൻപ് അറിയിച്ചിരുന്നു.

കുട്ടികൾക്കും കുടുംബത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടിയാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ജോർജ് കോൺവേയുടെയും വിശദീകരണം. ട്രംപിനെയും ട്രംപിസത്തെയും തെരഞ്ഞെടുപ്പിൽ പരാജയപെടുത്തുക എന്നതാണ് ലിങ്കൺ പ്രോജക്ട്. അഭിഭാഷകനായ ജോർജ് കോൺവേ ലിങ്കൺ പ്രൊജക്ടിന്റെ സഹസ്ഥാപകനും ട്രംപിന്റെ രൂക്ഷ വിമർശകനുമായിരുന്നു. പ്രസിഡന്റിന്റെ ഓഫീസിന് ചേരാത്തയാളാണ് ട്രംപെന്നും ജോർജ് കോൺവേ വിമർശിച്ചിരുന്നു.

Content Highlights; Kellyanne Conway To Leave White House Job, Citing Family Concerns