അർജ്ജുൻ അശോകൻ നായകനാകുന്ന ചിത്രം മെമ്പർ രമേശൻ 9-ാം വാർഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. അർജുന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.
കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ശബരീഷ് വർമ, സാബുമോൻ, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ടൊവിനോ തോമസ്, അമല പോൾ, ആന്റണി വർഗീസ്പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ബാക്കി പണി ഊണിനു ശേഷം എന്ന അടികുറിപ്പോടെ അർജ്ജുനും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
Content Highlights; arjun ashikan movie ‘member rameshan 9th ward’ first look poster released