ബാങ്ക് ഓഫ് അമേരിക്കയിൽ പുതിയ അക്കൗണ്ട് ആരംഭിച്ച ഉപഭോക്താവിന് ലഭിച്ചത് 2.45 ബില്യൺ ഡോളർ

Bank of America Mobile app gives customer $2.45 Billion

ബാങ്ക് അഫ് അമേരിക്കയിൽ പുതിയ അക്കൗണ്ട് ആരംഭിച്ച ഉപഭോക്താവിൻ്റെ അക്കൗണ്ടിലേക്ക് ലഭിച്ചത് 2.45 ബില്യൺ ഡോളർ. അമേരിക്കയിലെ മസാച്ചുസെറ്റ്സിലാണ് സംഭവം. മനോരോഗ വിദഗ്ദനായ ബ്ലെയ്സ് അഗുയ്‌രെ ആണ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായത്.

ബാങ്കിന്റെ മൊബൈൽ ആപ്പ് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക അക്കൗണ്ടിലെത്തിയത് ശ്രദ്ധയിൽ പെട്ടത്. മൊബൈൽ ആപ്പിലും വെബിലും ഇത്രയുമധികം തുക കണ്ട ബ്ലെയ്സ് ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തുക പ്രദർശിപ്പിക്കുന്നതിൽ സംഭവിച്ച പിഴവാണിതെന്നും പരിഹരിക്കപെട്ടുവെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി

Content Highlights; Bank of America Mobile app gives customer $2.45 Billion