സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് തമിഴ് ചലച്ചിത്ര താരം മീര മിഥുൻ രംഗത്ത്. ദിവസം കൂടും തോറും അദ്ദേഹത്തിന് ശക്തി കൂടുകയാണെന്നും കൈലാസം വളരെ വേഗത്തിൽ കാണാൻ ആഗ്രഹമുണ്ടെന്നും മീര ട്വീറ്റ് ചെയ്തു. എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുകയാണ്, മാധ്യമങ്ങൾ വരെ എതിർക്കുന്നു, എന്നാൽ ഇന്ന് അദ്ദേഹം പുതിയൊരു രാജ്യം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പാട് സ്നേഹമുണ്ടെന്നും മീര പറഞ്ഞു. ആൾ ദൈവത്തിന്റെ ആരാധികയാണെന്ന് താൻ എന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Everyone mocked him,Everyone abused him,Everyone ran him down, Every media was against him,but today he creates a new country #Kailasa, going strong day by day. Would love to visit #kailasa soon. Lots of love #nithyanandaparamashivam ♥️https://t.co/n8URIXpAJR
— Meera Mitun (@meera_mitun) August 24, 2020
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചതായി അവകാശപെടുന്ന വിവാദ ആൾ ദൈവം നിത്യാനന്ദ പുതിയ കറൻസി പുറത്തിറക്കിയത്. റിസർവ് ബാങ്ക് ഓഫ് കൈലാസ നിർമ്മിച്ച കൈലാസിയൻ ഡോളറാണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇക്കാര്യം വ്യക്താമാക്കിയത്. പെണ്‍കുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞത്.
Content Highlights; Nithyananda is gaining strength day by day and wants to visit Kailas; Meera Mithun