‘ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോയി’; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് ബോധ്യമായതോടെ ചാനലിനെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോഴെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആന്വേഷണം കൂടുതലായി നടക്കുമ്പോള്‍ ആരുടെ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാം. ജനം ടിവിയെ പോലൊരു ചാനലിനെ തന്നെ ബിജെപി തള്ളിപ്പറയുന്ന നില എന്തുകാണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Kerala CM Pinarayi Vijayan on Covid Update