സംഘപരിവാർ മാധ്യമമായ ഓപ് ഇന്ത്യക്ക് ജാമിഅ വിദ്യാർത്ഥികളുടെ വക്കീൽ നോട്ടീസ്

defamation notice served to opindia

സംഘ്പരിവാ൪ അനുകൂല മാധ്യമമായ ഓപ്ഇന്ത്യക്ക് ജാമിഅ വിദ്യാ൪ഥികളുടെ വക്കീൽ നോട്ടീസ്. മലയാളി വിദ്യാ൪ഥികളായ ലദീദ ഫ൪സാനയും ആയിഷ റന്നയുമാണ് ഓപ് ഇന്ത്യക്കെതിരെ വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ കുറിപ്പിൽ കലാപത്തിന് ആഹ്വാനം ചെയ്തത് ലദീദയും ആയിശയുമാണെന്ന പരാമ൪ശങ്ങൾ അപകീ൪ത്തിപരമാണെന്നാണ് ആരോപിച്ചാണ് നോട്ടീസ്. അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിരുപാധിക മാപ്പപേക്ഷിക്കണമെന്നുമാണ് ആവിശ്യം

Content Highlights; defamation notice served to opindia