നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ നീറ്റ് ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് നാൽപ്പത് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചത്.
ഈ മാസം 15 വരെയാണ് സർവീസ്. കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷ എഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു.ജെഇഇ, നീറ്റ് പരീക്ഷകൾക്ക് പുറമേ നാഷ്ണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 13 നാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ നടത്തിപ്പിനായി പ്രത്യേക മാർഗ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Content Highlights; Special Trains for JEE, NEET, NDA Exam 2020: Railways offers train service for Bihar, Rajasthan & UP aspirants