തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം സര്‍വീസില്‍ പരിഷ്കരണം വരുത്താനൊരുങ്ങി കെഎസ്ആര്‍ടിസി. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തി കൊടുക്കാനാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം.
യാത്രക്കാരെ അവഗണിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതെന്ന പരാതിക്കൊരു പരിഹാരമെന്ന നിലക്കാണ് പരിഷ്കരണത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഓര്‍ഡിനറി ബസുകളിലാണ് പരിഷ്കാരം നടപ്പിലാക്കുക. സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പിലും ഓര്‍ഡിനറി കെഎസ്ആര്‍ടിസിയും നിര്‍ത്താനാണ് ആലോചന. ഒരാഴ്ച്ചക്കകം ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിക്കാനാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ പരിഷ്കരണം നടപ്പിലാക്കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിയെ ജനസൗഹൃതമാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: KSRTC to stop bus as demanded by the passengers