ഉത്തർപ്രദേശ് ലഖിംപൂർ ഖേരി ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാകുന്നത്. വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെ ഒരു കരിമ്പ് തോട്ടത്തിൽ വെച്ച് വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലെെംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. പെൺകുഞ്ഞിൻ്റെ അച്ഛൻ്റെ പരാതിയിൽ സമീപവാസിയായ ലെക്റാം എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പഴയ ചില വെെരാഗ്യങ്ങളുടെ പേരിൽ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.
പത്തു ദിവസം മുമ്പാണ് ഇതേ ഗ്രാമത്തിലെ ഒരു പതിനേഴ് വയസുകാരി ക്രൂരമായ ലെെംഗികാതിക്രമത്തിന് ശേഷം കൊല്ലപ്പെടുന്നത്. ഈ സംഭവം നടക്കുന്നതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് 13കാരിയായ മറ്റൊരു പെൺകുട്ടിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഈ പെൺകുട്ടിയും ക്രൂരമായ ലെെംഗികാതിക്രമത്തിന് വിധേയയായിരുന്നു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
content highlights: 3-Year-Old Raped, Killed In UP, Third Incident In District In 20 Days